ഒറ്റനോട്ടത്തില്‍ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനല്‍ പാസ്പോർട്ട്. എന്നാല്‍, എടുത്തുനോക്കിയാല്‍ ഞെട്ടും.
1.22 കിലോ ഭാരമുള്ള തനി സ്വർണത്തില്‍ നിർമിച്ച ‘സ്വർണ പാസ്പോർട്ട്’ ആണിത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനല്‍ എയർപോർട്ടില്‍നിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉദ്യോഗസ്ഥരടക്കം മൂക്കത്ത് വിരല്‍വെച്ചത്.
ശനിയാഴ്ച ഷാർജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ 87,32,220 രൂപ വിലവരുന്ന 1223 ഗ്രാം സ്വർണം പിടികൂടിയത്. കാസർകോട് പടന്ന സ്വദേശി കൊവ്വല്‍വീട്ടില്‍ പ്രതീശനാണ് പിടിയിലായത്. പോളിത്തീൻ കവറില്‍ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.