സീബ്രാലൈൻ മാഞ്ഞത് അപകടക്കെണിയാകുന്നു

സംസ്ഥാനപാതയില്‍ ഓമശ്ശേരി ടൗണിലെ രണ്ടു പ്രധാന ജങ്ഷനുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞത് അപകടക്കെണിയാകുന്നു.

ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നിടത്തെയും തിരുവമ്ബാടി റോഡ് ജങ്ഷനിലേയും സീബ്രാലൈനുകളാണ് മാഞ്ഞത്.

ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകള്‍ മിക്കതും ബസ് സ്റ്റാൻഡില്‍ കയറാറില്ല. ഈ ബസുകളില്‍ വരുന്ന യാത്രക്കാർക്ക് ബസ് സ്റ്റാൻഡില്‍ കയറാനും ശബരി സൂപ്പർ മാർക്കറ്റ് ഉള്‍പ്പെടെ വിവിധ കടകളില്‍ എത്തുന്നവരും ആശ്രയിക്കുന്ന സീബ്രാലൈനുകളാണ് മാഞ്ഞുപോയത്. തിരുവമ്ബാടി ജങ്ഷൻ ടൗണ്‍ മസ്ജിദിലേക്കു വരുന്ന യാത്രക്കാരും സീബ്രലൈൻ മാഞ്ഞതു കാരണം റോഡ് മുറിച്ചുകടക്കുന്നതിന് പ്രയാസപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *