നിർമാണം മുടങ്ങി കിടക്കുന്ന ആകാശപാത പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ ആറിന് ആകാശപാതയ്ക്ക് കീഴില്‍ ഉപവാസ സമരം നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
ആകാശപാതയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ബിനാലെ എന്ന് വിശേഷിപ്പിച്ചത് തെറ്റാണെന്നും ആകാശ പാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആകാശപാതയുടെ നിർമാണം ഒരിക്കല്‍ പോലും കാണാതെയാണ് ഇത്തരം പരാമർശങ്ങള്‍ നടത്തിയതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിനെന്നും തിരുവഞ്ചൂർ പറഞ്ഞു.