മനു തോമസ് വിഷയത്തില്‍ പാര്‍ട്ടിവിട്ടത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതില്‍ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശന്‍, പി.വി. ഗോപിനാഥ് എന്നിവരെയാണ് നിയോഗിച്ചത് .
മനു അംഗത്വം പുതുക്കാതിരുന്ന സാഹചര്യത്തില്‍ ജില്ലാക്കമ്മിറ്റിയില്‍നിന്ന് മാറ്റി പകരം ആലക്കോട് ഏരിയാസെക്രട്ടറി സാജന്‍ ജോസഫിനെ ഉള്‍പ്പെടുത്താന്‍ ജില്ലാക്കമ്മിറ്റി തീരുമാനിച്ചിരുന്നു.
വഴിവിട്ട വ്യാപാരബന്ധങ്ങളെത്തുടര്‍ന്ന് മനുവിനെ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ ഒരു മാധ്യമത്തിന് വാര്‍ത്ത നല്‍കിയതാണ് വിവാദമായതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ശേഷം മനു ആരോപണങ്ങളുമായി രംഗത്തെത്തി. ഇതിനോട് പി. ജയരാജന്‍ പ്രതികരിച്ചത് അനവസരത്തിലുള്ളതാണെന്നും വിലയിരുത്തല്‍ ഉണ്ടായി .