മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 19 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടക്കുന്നത്. വിവിധ പ്രമുഖ സ്ഥാപനങ്ങളിലായി 150-ലധികം ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, പോളിടെക്നിക്, ഓട്ടോമൊബൈല്‍ യോഗ്യതയുള്ളവര്‍ക്കും കൊമേഴ്‌സ്യല്‍ കിച്ചന്‍ പരിചയസമ്പന്നര്‍ക്കും പങ്കെടുക്കാം. മുമ്പ് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് പങ്കാളികളാകാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റയുടെ ആറു പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10 ന് ഹാജരാകണം. ഫോണ്‍- 0483 2734737, 8078 428 570.–


