
ഇത് വല്ലാത്ത ഒരു അങ്കലാപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. വിദേശത്തെ പല രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളുമൊക്കെ അവരുടെ സിലബസും പഠനരീതിയുമൊക്കെ മാറിയ വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ റീഡിസൈന്‍ ചെയ്യാം എന്നാണ് തലപുകച്ചു കൊണ്ടിരിക്കുന്നത്.എന്നാല്‍ ഇത്തരത്തിലുള്ള ആലോചനകള്‍ക്ക് തുടക്കമിടാനോ മാറ്റങ്ങള്‍ വരുത്താനോ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിച്ചിട്ടില്ല എന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. ഇത് വിദ്യാഭ്യാസത്തെ തന്നെ ഏറെ റിസ്‌കുള്ള ഒന്നാക്കി മാറ്റുന്നു. പണവും അധ്വാനവും ചെലവാക്കി കഷ്ടപ്പെട്ട് പഠിച്ചാലും ആ പഠിക്കുന്ന കോഴ്‌സ് കൊണ്ട് ഒരു തൊഴില്‍ കണ്ടെത്താനാകാതെ വരുമോ എന്ന ചോദ്യം തലയ്ക്ക് മുകളില്‍ വാള്‍ പോലെ തൂങ്ങിയാടുന്നു. ഈ റിസ്‌ക് നിലനില്‍ക്കുമ്പോള്‍ പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണമെന്നതിനെ പറ്റി കുട്ടികള്‍ ആശയക്കുഴപ്പത്തിലാകുന്നത് സ്വാഭാവികം. ഇവിടെയാണ് കരിയറിന്റെ ഇത്തരം റിസ്‌കുകള്‍ കുറയ്ക്കുന്ന ഐബിസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്റെ കരിയര്‍ ഫസ്റ്റ് ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാമുകളുടെ പ്രസക്തി.
പ്ലസ്ടു പഠനത്തിന് ശേഷം ഏത് ബിരുദകോഴ്‌സിന് ചേരണം എന്നത് പലരെയും സംബന്ധിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. നിര്‍മിത ബുദ്ധി തൊഴില്‍ രംഗത്ത് വലിയ വിപ്ലവമുണ്ടാക്കി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ചും. എഐ വിപ്ലവം വരുന്നതിന് മുന്‍പ് തന്നെ നമ്മുടെ പരമ്പരാഗത കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമതയെ പറ്റി നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ ഒരു ജോലി ചെയ്യാനുള്ള നൈപുണ്യശേഷിയുള്ളവര്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണെന്നതായിരുന്നു കണക്കുകള്‍. ആ സാഹര്യത്തിലേക്കാണ് എഐ വിപ്ലവം കൂടി വരുന്നത്. മാനേജ്‌മെന്റ്, ടെക്‌നിക്കല്‍, ഫിനാന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലെയും തൊഴില്‍സാഹചര്യങ്ങളില്‍ നിര്‍മിത ബുദ്ധിയുടെയും നൂതന സാങ്കേതിക വിദ്യയുടെയും കടന്ന് വരവോട് കൂടി പരിപൂര്‍ണമായ മാറ്റങ്ങള്‍ ഉണ്ടായതായി കാണാം. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നാം പഠിക്കുന്ന പല പരമ്പരാഗത ഡിഗ്രി പ്രോഗ്രാമുകളും പ്രാപ്തമായിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സത്യം.


