Thursday, July 16, 2026
spot_img
HomeEDITORIOLകോട്ടക്കല്‍ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

കോട്ടക്കല്‍ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്  മൂന്നാം ഘട്ട നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എന്നിവര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന് എം.എല്‍ എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ്   മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബൈപ്പാസിന്റെ ഫീസിബിലിറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും ഒരു മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹാരം കണ്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടറും എം.എല്‍.എ.യും സ്ഥലം സന്ദര്‍ശിച്ചത്.
നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സാജിദ് മങ്ങാട്ടില്‍ , സുലൈമാന്‍ പാറമ്മല്‍ , അബ്ദു മങ്ങാടന്‍ , കൗണ്‍സിലര്‍ നാസര്‍ തയ്യില്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പ്രീത പ്രതാപന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സനീറ , പൊതുമരാമത്ത്  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ .ജയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീലക്ഷ്മി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.ജോയ് തുടങ്ങി പൊതുമരാമത്ത്, റവന്യു ഭൂമി ഏറ്റെടുക്കല്‍ വിഭാഗം തുടങ്ങിയ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

(ഫോട്ടോസഹിതം)

സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഇന്റഗ്രേറ്റഡ് എം എ മലയാളം ഏഴാം സെമെസ്റ്ററില്‍ ഓപ്പണ്‍-നാല്, ഇ.ടി.ബി-1, എസ്.ടി-ഒന്ന്, ഒ.ബി.എക്‌സ്-1 ഒ.ബി.എച്ച് -1 ലക്ഷദ്വീപ്-1, എന്നിങ്ങനെ ഒഴിവുകളുണ്ട്. മലയാളം രണ്ടാം ഭാഷയായി എടുത്ത ഏത് ബിരുദവും യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.

ജലവിതരണം തടസ്സപ്പെടും

മേല്‍മുറി പമ്പ് ഹൗസില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 100 എച്ച്.പി പമ്പ് സെറ്റ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ ആറു മുതല്‍ ആറു ദിവസത്തേക്ക് പെരുമ്പറപ്പ് ടാങ്കില്‍ നിന്നുള്ള ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ആന്റി റാഗിംഗ്, ലഹരി വിരുദ്ധ നിയമബോധവല്‍ക്കരണം-ക്ലാസ്സ് നടത്തി

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി  ‘ആന്റി റാഗിംഗ്  ലഹരി വിരുദ്ധ നിയമ ബോധവല്‍ക്കരണ’ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വക്കറ്റ്  ഷാക്‌സ്. എം ടി ക്ലാസ് നയിച്ചു.  ഏഇക സൂപ്രണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ശ്രീ.ഉണ്ണികൃഷ്ണന്‍, ശ്രീമതി. നിഷിബ,പാരാ ലീഗല്‍ വളണ്ടിയര്‍ യു. ശ്രീ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
(ഫോട്ടോസഹിതം)

ഫോറസ്ട്രി ക്ലബ്ബുകളുടെ ഔദ്യോഗിക ലോഗോ പ്രകാശനവും ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു

മലപ്പുറം സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബുകളിലെ ഗ്രീന്‍ കണ്‍സര്‍വേറ്റര്‍മാര്‍/അസിസ്റ്റന്റ് ഗ്രീന്‍ കണ്‍സര്‍വേറ്റര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാലയും കേരള വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക ഫോറസ്ട്രി ക്ലബ്ബ് ലോഗോയുടെ വിതരണവും കോട്ടപ്പടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കെ.എ. മുഹമ്മദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍, ജി. ധനിക്‌ലാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ യമുന, 2025 വനമിത്ര പുരസ്‌കാര ജേതാവ് ജോളി ജോസഫ്, കോഴിക്കോട് വിജിലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി.പി. ജയപ്രകാശ്, നാഷണല്‍ ഗ്രീന്‍ ക്രോപ്‌സ് ജില്ലാകോഡിനേറ്റര്‍ ഒ. ഹമീദലി, മറ്റ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോറസ്ട്രി ക്ലബ്ബുകളുടെ ലോഗോ വിതരണം മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജി. ജിതേഷ് അനില്‍ നിര്‍വഹിച്ചു.

2025-26 വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാവായ ജോളിജോസഫിനെ ആദരിച്ചു. വിവിധ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

(ഫോട്ടോസഹിതം)

ഫോട്ടോക്യാപ്ഷന്‍: 1. പുത്തൂർ-ചെനക്കൽ ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ  ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ പദ്ധതി സ്ഥലത്തിന്റെ വിവിധ  ഭാഗങ്ങൾ  സന്ദർശിക്കുന്നു. എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ,  മറ്റു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ

2. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സംഘടിപ്പിച്ച ആന്റി റാഗിംഗ്, ലഹരി വിരുദ്ധ നിയമബോധവല്‍ക്കരണ ക്ലാസ്സ്

3. ഫോറസ്ട്രി ക്ലബ്ബുകളുടെ ഔദ്യോഗിക ലോഗോ പ്രകാശനവും ഏകദിന ശില്‍പശാലയും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി ഉദ്ഘാടനം ചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments