കേരളത്തിൽ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. UDF അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റം ഉണ്ടാകും. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയുന്നത് അല്ല തന്റെ ജോലി. മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ല. തന്റെ ഔദ്യോഗിക വസതിയിലേക്കും, പറവൂരിലെ വീട്ടിലേക്കു DYFI പ്രതിഷേധം നടത്തി. എന്നാൽ കേസ് എടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയെന്നും വി ഡി സതീശൻ വിമർശിച്ചു


