Monday, May 25, 2026
spot_img
HomeKERALAസംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രതികരണത്തെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന...

സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രതികരണത്തെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രതികരണത്തെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘വിഷൻ 2031’ൽ മണിശങ്കർ അയ്യരുടേത് ശ്രദ്ധേയമായ അവതരണമായി മാറിയെന്ന് ഗോവിന്ദൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കരുതെന്ന് പലർക്കും കോൺഗ്രസ് നേതാക്കൾ കത്തയച്ചു. എന്നാൽ മണിശങ്കർ അയ്യർ ഇടതുഭരണം തുടരണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധി കണ്ട ദർശനം യാഥാർത്ഥ്യമാക്കിയത് ഇടതുപക്ഷമെന്നാണ് മണിശങ്കർ പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പല നുണകളും കോൺഗ്രസ് പറയും. രമേശ് ചെന്നിത്തല മാത്രമല്ല പ്രതിപക്ഷ നേതാവും അദ്ദേഹത്തെ പരിഹസിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments