Sunday, May 17, 2026
spot_img
HomeKERALAശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ.

ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ.

ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ. വിശാഖപട്ടണം-കൊല്ലം സ്പെഷ്യൽ ട്രെയിൻ (നമ്ബർ-08539/40) ആണ് പുതുതായി പ്രഖ്യാപിച്ചത്.
ഇന്നുമുതൽ ഈ ട്രെയിൻ സർവീസ് ആരംഭിക്കും.
പ്രതിവാര സർവീസായാണ് വിശാഖപട്ടണം-കൊല്ലം സ്പെഷ്യൽ ട്രെയിൻ ഓടുക. മകരവിളക്ക് തിരക്ക് കൂടി പരിഗണിച്ച് ജനുവരി 20 വരെയാകും ഈ ട്രെയിൻ സർവീസ് നടത്തുക. ഇരുവശത്തേക്കുമായി ആകെ 20 സർവീസാണ് ഈ ട്രെയിനിനുള്ളത്.
ചൊവ്വാഴ്ചകളിൽ രാവിലെ 8.20നു വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.27നു പാലക്കാടും ഉച്ചയ്ക്ക് 1.45നു കൊല്ലത്തും എത്തും. തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് സ്പെഷ്യൽ ട്രെയിനിന്റെ കേരളത്തിലെ മറ്റു സ്റ്റോപ്പുകൾ. മടക്ക സർവീസ് എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെടും. രാത്രി 10.57നു പാലക്കാടും പിറ്റേന്ന് രാത്രി 11നു വിശാഖപട്ടണത്തും എത്തും.
കോച്ചുകൾ: 2- എ.സി ടു ടയർ, 3- എ.സി ത്രീ ടയർ, 3-എ.സി ത്രീ ടയർ എക്കണോമി കോച്ചുകളും 8 സ്ലീപ്പർക്ലാസ് കോച്ചുകളും 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാർക്കായുള്ള ഒരു സെക്കൻഡ് ക്ലാസ് കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് സ്പെഷ്യൽ ട്രെയിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments