ഭൂമി വിൽക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മധ്യപ്രദേശിൽ
കർഷകനെ ബിജെപി നേതാവ് ജീപ്പ് ഇടിച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് മഹേന്ദ്ര നാഗർ കർഷകനായ രാംസ്വരൂപ് ധാക്കഡിനെ മർദ്ദിച്ച ശേഷം ജീപ്പ് കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നാണ് പരാതി.
ഗണേശ്‌പുര ഗ്രാമത്തിലായിരുന്നു സംഭവം.
കൃഷിയിടത്തിലേക്ക് പോയിരുന്ന രാംസ്വരൂപിനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞ് പ്രതികളും കൂട്ടരും വടി, ഇരുമ്ബ് കമ്ബി എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പിതാവിനെ രക്ഷിക്കാൻ ഓടിയെത്തിയ പെൺമക്കളെയും പ്രതികൾ ആക്രമിച്ചു. വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചതായി മകൾ പോലിസിന് മൊഴിനൽകി. അമ്മയെയും പ്രതികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭൂമി കൈമാറാൻ വിസമ്മതിച്ചതിനാലാണ് നാഗർ ഈ ആക്രമണം ആസൂത്രണം ചെയ്‌തത്. ഗ്രാമത്തിലെ മറ്റു കർഷകരിൽ നിന്നും ഭൂമി വാങ്ങാൻ സമ്മർദം ചെലുത്തുന്ന പതിവ് പ്രതിക്ക് ഉണ്ടെന്നും അവർ പറഞ്ഞു.
“അവർ ഏകദേശം ഒരു മണിക്കൂറോളം ആക്രമണം തുടർന്നു.
രണ്ടുപെൺമക്കളുടെയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഒടുവിൽ സഹോദരൻ്റെ മേൽ ആദ്യം ട്രാക്ടറും പിന്നെ ഥാറും ഇടിച്ചു.” കർഷകന്റെ സഹോദരൻ രാംകുമാർ പറഞ്ഞു.


