Sunday, May 17, 2026
spot_img
HomeKERALAശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
‘കുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷ കൊടുക്കണം. മോഷ്ട‌ിച്ച മുതൽ തിരിച്ചുപിടിക്കണം. സർക്കാർ സംവിധാനങ്ങളും കോടതിയും ഇതിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്’, എന്നാണ് ജി സുകുമാരൻ നായർ പറഞ്ഞത്.
വിഷയത്തിൽ നേരത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചിരുന്നു. ദേവസ്വം ബോർഡ് സംവിധാനം അടിമുടി ഉടച്ചുവാർക്കണമെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സംവിധാനം വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി എന്ന ഒരാൾക്ക് മാത്രമായി തട്ടിപ്പ് നടത്താൻ കഴിയില്ല. പിന്നിൽ ഗൂഢസംഘമുണ്ട്. രാഷ്ട്രീയക്കാർക്ക് ഇടം നൽകുന്ന സ്ഥലമായി ദേവസ്വം ബോർഡ് മാറരുത്. വരുമാനമുള്ള ദേവസ്വം ബോർഡുകളുടെ വിഹിതം വരുമാനം കുറഞ്ഞ ബോർഡുകളിലേക്ക് നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments