സംസ്ഥാന ദുർഭരണത്തിൻറെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം കൂടുന്നു. സ്ത്രീകൾ കേരളത്തിൽ എവിടെവച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം കൊടുക്കുന്നത് സിപിഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വിൽക്കുന്നതിൽ ഒരു സംസ്ഥാനമാണ് കേരളമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിലക്കയറ്റം വന്നപ്പോൾ വെറുതെ നോക്കിനിന്നവരാണ് പിണറായി സർക്കാർ. സപ്ലൈകോയെ തകർത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയിൽ പോകാൻ കഴിയു എന്നും അദ്ദേഹം പരിഹസിച്ചു.


