ജലമാണ് ജീവൻ എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ വട്ടാണത്രയിൽ പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം ചന്ദ്രൻ്റെ വീട്ടിലെ കിണറ്റിൽ ക്ലോറിനേഷൻ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ ജലസ്രോതസ്സുകൾ ശുദ്ധമാക്കുകയും മലിനജലം ഉപയോഗിക്കാതെ ഇരിക്കുകയുമാണ് അമീബിക്ക് മസ്തിഷ്ക ജ്വരം പോലെയുള്ള രോഗങ്ങൾ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്നും
വരുന്ന ദിവസങ്ങളിൽ മുഴുവൻ ജലാശയങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചടങ്ങിൽ
സംസാരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് പറഞ്ഞു.
ജൽ ജീവൻ മിഷനും, വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൂട്ടായി പ്രവർത്തിച്ചു കൊണ്ടാണ് ജലമാണ് ജീവൻ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ യോഗം ചേർന്ന്
ആശാവർക്കർമാർ സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾക്കൊള്ളിച്ച് കൂട്ടായ ക്ലോറിനേഷൻ വരും ദിവസങ്ങളിൽ നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
കെ എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭാഗ്യവതി ചന്ദ്രൻ, പഞ്ചായത്ത് അംഗം കെ എ ഷൈലജ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ സി ദിദിക, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പി സെറിൻ, ആശാവർക്കർമാർ
എന്നിവർ പങ്കെടുത്തു.
[10:20, 30/08/2025] Prd2: ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു: മന്ത്രി കെ രാജൻ
അളന്ന് തീർത്തത് 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിൽ


