192 ദിവസങ്ങൾ പിന്നിട്ട ആശാവർക്കേസിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം അടുത്തഘട്ടത്തിലേക്ക് ഇന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എൻ.
എച്ച്.എം. ഓഫീസ് മാർച്ച് സംഘടിപ്പിക്കും. ഓണറേറിയം വർദ്ധിപ്പിക്കുക, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻസന്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, ഉത്സവ ബത്ത 10,000 രൂപ നൽകുക തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ.
മാർച്ച് നടത്തുമെന്ന് ചൂണ്ടിക്കാട്ടി മുൻപേ തന്നെ നോട്ടീസ് നൽകിയിട്ടും എൻ എച്ച് എം സംസ്ഥാനത്തുടനീളം ആശ മാർക്ക് പരിശീലന പരിപാടികൾ വച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതിഷേധത്തിനൊടുവിൽ പരിശീലന പരിപാടി
ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസം 10നാണ് ആശ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം നിർത്തില്ലെന്നാണ് ആശാ വർക്കേഴ്സ് പറയുന്നത്. 1000 പ്രതിഷേധസദസ്സുകളാണ് സംസ്ഥാനത്തുടനീളം ആശാ വർക്കർമാർ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കലെ സമരവും തുടരുമെന്നും ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.


