എല്‍.ബി.എസ് പൂജപ്പുര വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ ആന്‍ഡ് കീം സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
പോളിടെക്‌നിക് യോഗ്യതയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷനും ലഭ്യമാണ്. താല്പര്യമുള്ള വിദ്യാര്‍ഥിനികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകേണ്ടതാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക്: 9495207906, 9447900411


