Saturday, March 7, 2026
spot_img
HomeArticleനവീകരിച്ച കെട്ടിടവും യോഗ ഹാളും ഉദ്ഘാടനം ചെയ്തു

നവീകരിച്ച കെട്ടിടവും യോഗ ഹാളും ഉദ്ഘാടനം ചെയ്തു

ബാലരാമപുരം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവീകരിച്ച കെട്ടിടത്തിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി ചികിത്സയോടൊപ്പം യോഗ ഇന്‍സ്ട്രക്ടറുടെ മേല്‍നോട്ടത്തില്‍ യോഗ പരിശീലനം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കളക്ഷന്‍ ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സെന്റര്‍, നെബുലൈസേഷന്‍, ഇന്‍ഫ്രാ റെഡ് റേഡിയേഷന്‍ തെറാപ്പി, പ്രാഥമിക പരിശോധനകളും, പ്രഥമ ശുശ്രൂഷയും ഇവിടെ ലഭ്യമാണ്.

നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്‍, ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ പ്രിയദര്‍ശിനി, ഹോമിയോപ്പതി നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയ നാരായണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. മഞ്ജുള ശ്രീ തങ്കച്ചി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗായത്രി.ആര്‍.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments