Sunday, May 3, 2026
spot_img
HomeTOP NEWSആശാരി കുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

ആശാരി കുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

കുന്നത്തുമുഗൾ പ്രദേശവാസികളുടെ 20 വർഷത്തോളമായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആശാരി കുന്ന് കുടിവെള്ള പദ്ധതി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സോഫി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
സുജീഷ കള്ളിയത്ത് മുഖ്യാതിഥിയായി. ചേർപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ടി.എൻ ഉണ്ണികൃഷ്ണൻ, റോസിലി ജോയ്, ടി.കെ ഗീത, അനിത മണി, ചേർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ സിനി പ്രദീപ്, ചേർപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി സി.എം അനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments