Sunday, May 17, 2026
spot_img
Homeliveതാനൂരില്‍ ട്രാൻസ് വുമണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.

താനൂരില്‍ ട്രാൻസ് വുമണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.

താനൂരില്‍ ട്രാൻസ് വുമണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്.വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്.

തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവന്റെ വീടിന് സമീപത്തുപോയി മരിക്കുമെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞത്. ഇതേ തുടർന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്

തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടത്. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടില്‍പോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ കമീല വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments