Saturday, March 7, 2026
spot_img
HomeArticleവേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിലെ സിലബസിൽ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ...

വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിലെ സിലബസിൽ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.

കൊച്ചി: റാപ്പർ വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിലെ സിലബസിൽ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡ് ഓഫ് സ്റ്റഡീസിനാണ്.
സർവകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്നും വേടന്റേയും ഗൗരിലക്ഷ്‌മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശയുണ്ടായിരുന്നു. ഇതിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർവകലാശാലകളിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.
സർവകലാശാലകളിൽ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം വേണം.
സ്വതന്ത്രമായ ആശയങ്ങൾക്കുള്ള ഇടമാകണം സർവകലാശാലകൾ.
സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്ബാടും പ്രത്യേക ആശയധാരയെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നുണ്ട്. ബഹുസ്വരത, വൈജാത്യങ്ങൾ, സാമൂഹ്യനീതിബോധം എല്ലാം സർവകലാശാലകളിൽ ഉറപ്പാക്കണം’, മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments