8 വര്‍ഷത്തെ യാത്രക്ക് അവസാനം, ഇമ്മൊബിലെ ലാസിയോ വിട്ടു

ലാസിയോ ക്യാപ്റ്റൻ സിറോ ഇമ്മൊബിലെ ക്ലബ് വിട്ടു. താരം തുർക്കി ക്ലബായ ബെസിക്താസില്‍ കരാർ ഒപ്പുവെച്ചു. 34-കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ 2023-24 സീസണില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്‌.

43 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും ഒരു അസിസ്റ്റും കഴിഞ്ഞ സീസണിലെ ഇമ്മൊബിലെ സംഭാവന ചെയ്തിരുന്നു.

എട്ട് വർഷമായി ലാസിയോയില്‍ ആയിരുന്നു ഇമ്മൊബിലെ. ഏകദേശം 6 ദശലക്ഷം യൂറോ വേതനം ലഭിക്കുന്ന രണ്ട് വർഷത്തെ കരാർ ബെസികസില്‍ ഇമ്മൊബിലെക്ക് ലഭിക്കും. ലാസിയോക്ക് 3 ദശലക്ഷം ഈ ട്രാൻസ്ഫറില്‍ ലഭിക്കും.

മുമ്ബ് സെവിയ്യ, ഡോർട്മുണ്ട്, യുവന്റസ് എന്നീ ക്ലബുകള്‍ക്ക് ആയെല്ലാം മുമ്ബ് ഇമ്മൊബിലെ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *