50_ാമത് തൃശൂർ ഡിസ്ട്രിക് പോലീസ് കായികമേളയ്ക്ക് വർണ്ണാഭമായ സമാപനം

50_ാമത് തൃശൂർ ഡിസ്ട്രിക് പോലീസ് കായികമേളയ്ക്ക് വർണ്ണാഭമായ സമാപനം

50_ാമത് തൃശൂർ ഡിസ്ട്രിക് പോലീസ് ആനുവൽ ഗെയിംസ് & അത്ലറ്റിക്സ് മീറ്റ് 2024 തൃശൂർ സായുധ സേനാ ബറ്റാലിയൻ ഗ്രൗണ്ടിൽ ഇന്നലെ വൈകീട്ട് (28.11.2024) സമാപനം കുറിച്ചു.

നവംബർ 26 27 28 എന്നീ മൂന്നുദിവസം നീണ്ടുനിന്ന അത് ലറ്റ് മീറ്റിൽ ആറു സബ് ഡിവിഷനിൽ നിന്നായി 150 ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. തൃശൂർ സിറ്റി പോീലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് അദ്ധ്യക്ഷനായ സമാപന ചടങ്ങിൽ തൃശൂർ റെയ്ഞ്ച് DIG തോംസൺ ജോസഫ് IPS മുഖ്യാതിഥിയായിരുന്നു, 3 ദിവസമാകി നടന്ന സ്പോർട്സ് മീറ്റിൽ സായൂധ സേന ബറ്റാലിയൻ, തൃശൂർ സബ്ഡിവിഷൻ, ഗുരുവായൂർ സബ് ഡിവിഷൻ എന്നിവർ യഥാക്രമംം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. .
മീറ്റിനിടയിൽ ഫുട്ബോൾ മത്സരത്തിനിടെ മരണപ്പെട്ട സിവിൽ പോലീസ് ഓഫീസർ അരുൺകുമാറിൻെറ സ്മരണാർത്ഥം ഏർപ്പെടുത്തിയ അരുൺ മെമ്മോറിയൽ ഫുട്ബോൾ കിരീടം കമീഷണർ ഓഫീസ് ടീം കരസ്ഥമാക്കി,

DIG, സിറ്റി പോലീസ് കമ്മീഷണർ
IPS ട്രെയ്നീസ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു

വർണാഭമായ സമാപന ചടങ്ങിൽ സിറ്റി ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിൽ നിന്നായി 300 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു

6 സബ്ഡിവിഷൻ പങ്കെടുത്ത മത്സരങ്ങളിലും സിറ്റി പോലീസ് കമ്മീഷണർ മത്സരിക്കുകയും പുരുഷവിഭാഗം 200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളിമെഡൽ കരസഥമാക്കുകയും ചെയ്തു. സിവിൽ പോലീസ് ഓഫീസർ റിച്ചുതോമസ്
അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ അപർണ എന്നിവർ വേഗതാരങ്ങളായപ്പോൾ അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ ഷൈജ സിവിൽ പോലീസ് ഓഫീസർ പ്രദുൽ എന്നിവർ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി

സമാപന ദിവസത്തെ മുഖ്യ ആകർഷകമായ വടംവലി മത്സരത്തിൽ തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ നയിച്ച തൃശൂർ സബ് ഡിവിഷൻ ജേതാക്കളായി.

Leave a Reply

Your email address will not be published. Required fields are marked *