4 മിനിറ്റിനുള്ളില്‍ 5 കോടി രൂപയുടെ ആഡംബര വസ്തുക്കള്‍ അടിച്ചുമാറ്റി; സിസിടിവിയില്‍ കുടുങ്ങി 3 പേര്‍

 ആഡംബരവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് അഞ്ച് കോടി (അഞ്ച് ലക്ഷം പൗണ്ട്)യുടെ വസ്തുക്കള്‍ അടിച്ചുമാറ്റി കള്ളന്മാർ.

ലണ്ടനിലെ ബെല്‍ഗ്രേവിയയില്‍ ലക്ഷ്വറി വസ്ത്രങ്ങളും ബാഗുകളും വില്‍ക്കുന്ന കടയിലാണ് സംഭവം. വെറും നാല് മിനിറ്റില്‍ കൊള്ള നടത്തി സംഘം മടങ്ങുകയും ചെയ്തു.

പട്ടാപ്പകല്‍ സ്ഥാപനത്തിന്റെ മുൻ ജനാല കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച്‌ തകർത്താണ് മൂന്നംഗ മുഖമൂടി സംഘം അകത്ത് പ്രവേശിച്ചത്. തുടർന്ന് 5.09 കോടി രൂപ വിലമതിക്കുന്ന ഡിസൈനർ വസ്ത്രങ്ങളും ഹാൻഡ്ബാഗുകളും തട്ടിയെടുത്തതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മോട്ടോർ സൈക്കിളിലും ഇ-ബൈക്കിലുമായാണ് സംഘം മോഷണത്തിന് എത്തിയത്. ഇവർ എത്തുന്നതിന്റെയും കൊള്ള നടത്തുന്നതിന്റേയും ദ്യശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കവർച്ച തങ്ങളുടെ ബിസിനസിനെ മോശകരമായി ബാധിച്ചുവെന്നാണ് സ്ഥാപനത്തിന്റെ ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചത്. വെല്ലുവിളി നിറഞ്ഞ സാമ്ബത്തിക ചുറ്റുപാടിലും കഴിഞ്ഞ അഞ്ച് വർഷമായി സ്ഥാപനം കെട്ടിപ്പെടുക്കാനായി പരിശ്രമിക്കുകയായിരുന്നു. 500,000 പൗണ്ട് നഷ്ടം വരും മാസങ്ങളില്‍ ഞങ്ങളുടെ ബിസിനസ്സിന് വലിയ തിരിച്ചടിയാകുമെന്നും ഉടമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *