അരണാട്ടുക്കര ചേറ്റുപ്പുഴ പുളിക്കപറമ്പ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും 06.09.2024 തിയ്യതി 3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വിൽപനക്കായി സൂക്ഷിച്ചതായി കണ്ടെടുുത്ത കേസിലെ പ്രതികളിൽ ഒരാൾകൂടിയായ വാടാനപ്പിള്ളി ആനവളവ് സ്വേദേശിയായ ഇട്ടൂലീ വീട്ടിൽ സുനിൽ (40) എന്നയാളെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്.
ഈ കേസിലെ മറ്റു മൂന്നു പ്രതികളെ അറസ്റ്റ്ചെയ്തിരുന്നു
തൃശൂർ സിറ്റിപോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിൻറെ നിർദ്ദേപ്രകാരം ത്യശ്ശൂർ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക് എന്നിവർ പിന്നീടുള്ള വിശദമായ അന്വേഷണത്തിൽ നാട്ടികയിൽ നിന്നും സുനിലിനെ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ്ചെയ്തു.
.
വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലാൽകുമാർ, സബ് ഇൻസ്പെക്ടർ സിസിൽ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർ ജിജോ, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഉണ്ടായിരുന്നത്.