31000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് പുക ; അടിയന്തിര ലാൻഡിംഗ്

31000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് പുക. അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട ഡെല്‍റ്റാ എയർലൈനിന്റെ വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയർന്നത്.തുടർന്ന് വിമാനം നോർത്ത് കരോലിനയിലെ റാലെ വിമാനത്താവളത്തില്‍ ഇറക്കി .

എയർ ബസ് എ 320 വിമാനത്തില്‍ 151 യാത്രക്കാരും 6 വിമാനക്കമ്ബനി ജീവനക്കാരുമാണ് സംഭവ സമയത്തുണ്ടായിരുന്നത്. അറ്റ്ലാന്റയില്‍ നിന്ന് വൈകിട്ട് 4 മണിയോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നാല്‍പത് മിനിറ്റോളം വിമാനം പറന്നതിന് പിന്നാലെയാണ് കോക്പിറ്റില്‍ പുക പടർന്നത്. വിവരം എടിസിയുമായി പങ്കുവച്ചതിന് പിന്നാലെയാണ് സമീപ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശം ലഭിക്കുന്നത്.

32.7 വർഷം പഴക്കമുള്ള എയർ ബസ് വിമാനം എഎഫ് എൻജിനിലാണ് പ്രവർത്തിക്കുന്നത്.സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യാത്രക്കാർക്ക് സംഭവിച്ച ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായും സുരക്ഷയ്‌ക്കാണ് പ്രാഥമിക പരിഗണനയെന്നുമാണ് ഡെല്‍റ്റാ എയർലൈൻസ് വിശദീകരണ കുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *