വയോധികയായ മാതാവിനെ മകൻ കൊലപ്പെടുത്തി. മഹാദേവി ഗുരെപ്പ തോലഗിയാണ് (70) കൊല്ലപ്പെട്ടത്. മകൻ എരപ്പ ഗുരെപ്പ തോലഗിയെ (34) ദോദ്‌വാഡ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണ് സംഭവം നടന്നത്. മാതാവില്‍നിന്നും 300 രൂപ കൈക്കലാക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പണം ചോദിച്ചപ്പോള്‍ തരില്ലെന്ന് മാതാവ് പറഞ്ഞതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.