മഹാരാഷ്ട്രയിലെ ഗഡ്ചരോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ആറ് മണിക്കൂറാണ് ഏറ്റുമുട്ടല്‍ നീണ്ടുനിന്നത്. എ കെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്ന വന്ദോലി ഗ്രാമത്തിന് സമീപം പതിനഞ്ചോളം മാവോയിസ്റ്റുകള്‍ ക്യാമ്ബ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് രാവിലെ 10 മണിയോടെ ഗഡ്ചിരോളിയില്‍ നിന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു.
ആറ് മണിക്കൂറിലധികം നീണ്ട വെടിവയ്പ്പില്‍ സി60 ലെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും ഒരു ജവാനും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റി. ടിപ്പഗഡ് ദളത്തിന്റെ ചുമതലയുള്ള വിശാല്‍ അത്രം എന്ന ഡിവിസിഎം ലക്ഷ്മണ്‍ ആത്രവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.മറ്റ് 11 പേരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.