സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം യുവാവ് പുഴയില്‍ ചാടി.ഇരിങ്ങാക്കുട കൊരുമ്ബിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് കരുവന്നൂർ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. കനത്ത മഴയില്‍ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ നല്ല അടിയൊഴുക്കും പുഴയില്‍ ഉണ്ട്. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചശേഷം ഇയാള്‍ കരുവന്നൂർ വലിയ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.