കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ ജോലി നേടാന്‍ അവസരം. എച്ച്പിസിഎല്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് 234 ഒഴിവുകളിലാണ് നിയമനം നടക്കുന്നത്. വിവിധ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 14.
തസ്തിക & ഒഴിവ്
കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 234 ഒഴിവുകള്‍.
ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് – മെക്കാനിക്കല്‍ = 130 ഒഴിവ്
ജൂനിയര്‍ എക്‌സിക്യൂട്ടീവ് – ഇലക്ട്രിക്കല്‍ = 65 ഒഴിവ്
ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഇന്‍സ്ട്രുമെന്റേഷന്‍ = 37 ഒഴിവ്
ജൂനിയര്‍ എക്‌സിക്യൂട്ടീവ്- കെമിക്കല്‍ = 2 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 1,20,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ജൂനിയര്‍ എക്‌സിക്യൂട്ടീവ് – മെക്കാനിക്കല്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ (60 ശതമാനം മാര്‍ക്കോടെ)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് – ഇലക്ട്രിക്കല്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ (60 ശതമാനം മാര്‍ക്കോട)
ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഇന്‍സ്ട്രുമെന്റേഷന്‍
ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ (60 ശതമാനം മാര്‍ക്കോടെ)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് കെമിക്കല്‍
കെമിക്കല്‍ എഞ്ചിനീയറിങ്, കെമിക്കല്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ (60 ശതമാനം മാര്‍ക്കോടെ)
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, എന്‍സി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 1180 രൂപ അപേക്ഷ ഫീസ് നല്‍കണം. മറ്റുള്ളവര്‍ക്ക് ഫീസില്ല.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.