‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ സംരംഭം ദശലക്ഷക്കണക്കിനുപേരെ പ്രചോദിപ്പിക്കുകയും സ്ത്രീകളെ ഇന്ത്യയുടെ പുരോഗതിയുടെ മുന്നണിയിൽ എത്തിക്കുകയും ചെയ്തെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പെൺമക്കൾ എങ്ങനെയാണു പരിവർത്തനവാഹകരും സംരംഭകരും നേതാക്കളുമായി ഉയർന്നുവരുന്നതെന്നു കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവിയുടെ ലേഖനം എടുത്തുകാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവിയുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ത്യയുടെ പെൺമക്കൾ പരിവർത്തനവാഹകരും സംരംഭകരും നേതാക്കളുമായി ഉയർന്നുവരുന്നതെങ്ങനെയെന്നു കേന്ദ്രമന്ത്രി അന്നപൂർണ ജി എടുത്തുകാട്ടുന്നു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ #BetiBachaoBetiPadhao സംരംഭം ദശലക്ഷക്കണക്കിനുപേരെ പ്രചോദിപ്പിക്കുകയും സ്ത്രീകളെ ഇന്ത്യയുടെ പുരോഗതിയുടെ മുന്നണിയിൽ എത്തിക്കുകയും ചെയ്തു.”