കൊച്ചി : “അടിയന്തിരാവസ്ഥ@50” എന്ന പേരില്‍ ജനുവരി 19, 2025, ഞായറാഴ്ച, കൊച്ചിയില്‍ സെമിനാര്‍ നടന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും അന്നത്തെ അതിക്രമങ്ങളും പുത്തന്‍ തലമുറയെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു സെമിനാറിന്റെ ഉദ്ദേശ്യം. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിര തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ആ തെരെഞ്ഞെടുപ്പില്‍ ഇന്ദിരക്കും മകന് സന്‍ജയ് ഗാന്ധിയ്ക്കും കോൺഗ്രസ്സ് പാര്‍ട്ടിക്കും നേരിടേണ്ടി വന്ന കനത്ത പരാജയവും, ജനത പാര്‍ട്ടിയുടെ ഉദയവും പുതുതലമുറയെ ബോധ്യപ്പെടുത്തുകയും സെമിനാറിന്റെ ലക്ഷ്യമായിരുന്നു.
ഗോവ ഗവര്‍ണ്ണര്‍ അഡ്വൊ. പി.എസ്. ശ്രീധരന് പിള്ളയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. അദ്ദേഹം തന്റെ അടിയന്തിരാവസ്ഥ അനുഭവങ്ങള്‍ പങ്ക് വെച്ചു. താന്‍ അടിയന്തിരാവ്സ്ഥ വിരുദ്ധ സത്യാഗ്രഹ ബാച്ചിന്റെ ലീഡര്‍ ആയി അറെസ്റ്റ് ചെയ്യപ്പെട്ടതും ഓര്‍മ്മിച്ചു. നിയമ വിദ്യാര്‍ഥിയായിരുന്ന തന്റെ വിദ്യാഭ്യാസം നഷ്ട്ടപ്പെടുമെന്നത് ഏകദേശം ഉറപ്പായിരുന്നു. അടിയന്തിരാവസ്ഥ ആവര്‍ത്തിക്കാന്‍ പാടില്ല. ഇന്ന് കോൺഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടന ഉയര്‍ത്തി പാര്‍ലിമെന്റിലും പുറത്തും പ്രതിഷേധിക്കുന്നു. ഇതേ പാര്‍ട്ടിയാണ് അടിയന്തിരാവസ്ഥ കാലത്ത് ഭരണഘടനയെ കുഴിച്ചുമൂടിയത്. ഇവര്‍ ഇപ്പോള്‍ കാണിച്ചുകൂട്ടുന്നതു കാപട്യമാണ്. അടിന്തിരാവസ്ഥകാലത്ത് മനുഷ്യാവകാശം കുഴിച്ചുമൂടപ്പെട്ടു. ഇന്ന് രാഹുല്‍ ഗാന്ധി മനുഷ്യാവകാശ പ്രവര്‍ത്തകന്റെ മൂടുപടം അണിയുന്നു. അടിയന്തിരാവസ്ഥയുടെ അന്‍പതാം വാര്‍ഷിക സമയത്ത് ഒരു കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു – അടിയന്തിരാവസ്ഥ വിരുദ്ധ ഗാന്ധിയന്‍ മോഡല്‍ അഹിംസാസമരത്തെ പിന്തുണക്കാന്‍ ആരുണ്ടായി ?
കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതി പ്രസിഡന്റ് ഈ.എന്‍. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം വിജയകുമാര്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് സോഷ്യലിസ്റ്റ് നേതാവും, മുതിര്‍ന്ന അഭിഭാഷകനും മുന്‍ എംപിയും എച്ച്എംഎസ് മുന്‍ ദേശീയ അധ്യക്ഷനുമായ തമ്പാന് തോമസ് സംസാരിച്ചു. അര്‍ദ്ധ രാത്രി വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്തു കൊണ്ട് പോയതുള്‍പ്പെടെ അടിയന്തിരാവസ്ഥയിലെ തന്റെ ദുരനുഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. മുതിര്‍ന്ന ആര്‍എസ്സ്എസ്സ് നേതാവ് പി. പരമേശര്ജിയുമൊത്തുള്ള ജയില്‍വാസം വായനയുടെ പുതിയ തലങ്ങളിലേക്ക് തന്നെ കൊണ്ട് പോയി എന്നു അദ്ദേഹം പറഞ്ഞു. മിസ തടവുകാരനായിരിക്കുമ്പോള്‍ ഇതിഹാസങ്ങളും പുരാണങ്ങളും ദര്‍ശനങ്ങളും വായിച്ചു പഠിച്ച അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു.
മുന്‍ എംപിയും മുന്‍ എം എല്‍എയുമായ അഡ്വൊ. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടിയന്തിരാവസ്ഥയില്‍ ജനാധിപത്യം കശാപ്പു ചെയ്തതിനെ കുറിച്ചു വിവരിച്ചു.
തുടര്‍ന്ന് അടിയന്തിരാവസ്ഥ-വിരുദ്ധ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അഞ്ചു വനിതകളെ ആദരിച്ചു. അവരില്‍ ചിലര്‍ ജയില്‍ വാസം അനുഭവിച്ചരും കിരാതമായ പോലീസ് വാസം അനുഭവിച്ചവരുമായിരുന്നു. വി.ഐ. മായാദേവി, ലളിത. ആര്. പ്രകാശ്, ലതിക വിജയന്, അംബിക ഷാജി വെണ്ണിക്കോവില്. ഇതില്‍ അംബികക്കു അന്ന് 14 വയസ്സായിരുന്നു. 16 വയസ്സില്‍ താഴെയുള്ളവരെ സമരത്തില്‍ ചേര്‍ക്കുകയില്ല എന്നതിനാല്‍ അംബിക തന്റെ പ്രായം 16 കഴിഞ്ഞെന്നു സമര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു,
അടിയന്തിരാവസ്ഥക്കാലത്തെ പ്രമുഖ അണ്ടര്‍ഗ്രൌണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകനും, ഓര്‍ഗനൈസർ-പാഞ്ചജന്യ വാരികകളുടെ കേരള സീനിയര്‍ റിപ്പോര്‍ട്ടറും ഗോവ സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ ടി. സതീശന് ആ വനിതാ രത്നങ്ങളെ സദസിന് പരിചയപ്പെടുത്തി.
ഏകദിന സെമിനാറില്‍ അടിയന്തിരാവസ്ഥയെ കുറിച്ചു പത്തു പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ ആദ്യാവസാനം പങ്കെടുത്തിരുന്നു. അവരില്‍ പലരും അടിയന്തിരാവസ്ഥയെ കുറിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവര്‍ക്കെല്ലാം സംഘാടക സമിതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
“The World’s autocrats” by Adv. P Krishnadas.
“Emergency – What and How” by Senior Advocate Sanalkumar.
“Democracy during Emergency” by Dr. C.M. Joy, Prof. R. Dhanyalakshmi, K. Sasidharan and T.S. Linesh.
“Intellectuals and Emergency” by Adv. P.L. Babu.
“Youths’ role in anti-Emergency agitation” by Adv. Shikha N.P.
“Emergency: Reflections in Malayalam literature” by Dr. M.P. Bindu
“Dynasties in Democracy” by Dr. M.P. Sukumaran Nair and Dr. Vinodkumar, Kallolikkal
“Emergency and Constitution” by Adv. K.V. Sabu.
“Role of national movements in anti-Emergency agitation” by M. Mohanan and Dr. Vandana Balakrishnan.
“Kerala and Bharat After Emergency by Adv. K. Ramkumar and L. Vinod.
ഈ പ്രബന്ധങ്ങള്‍ എല്ലാം കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയുടെ ഈ വര്‍ഷത്തെ സുവനീറില്‍ ഉള്‍പ്പെടുത്തുന്നതാണ്.