2034 ഫുട്ബോള്‍ ലോകകപ്പിന് വേണ്ടിയില്‍ സൗദി അറേബ്യയില്‍ വേദി ഒരുങ്ങും, 2030ലേത് മൂന്ന് രാജ്യങ്ങളില്‍, ഫിഫയുടെ പ്രഖ്യാപനം പുറത്ത്

2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് സൗദി അറേബ്യ. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം വീണ്ടും ഗള്‍ഫ് മേഖലയില്‍ ലോകകപ്പ് ഫുട്ബോള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഫിഫ.

2034ലെ ലോകകപ്പ് സൗദി അറേബ്യയിലും 2030ലേത് സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവിടങ്ങളിലും നടക്കുമെന്ന് ആണ് വെര്‍ച്വല്‍ ഫിഫ കോണ്‍ഗ്രസ് യോഗത്തിന് ഒടുവില്‍ പ്രഖ്യാപിച്ചത്. അതേ സമയം 2027ലെ വനിതാ ഫുട്ബോള്‍ ലോകകപ്പിന് വേദിയാകുന്നത് ബ്രസീലായിരിക്കും. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ആതിഥേയരാകാന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍ നിന്നു മാത്രമായിരുന്നു ഫിഫ ബിഡുകള്‍ ക്ഷണിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ഓസ്ട്രേലിയയും ഇന്‍ഡോനീഷ്യയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ അവര്‍ പിന്‍മാറാന്‍ തീരുമാനിച്ചു. 2030ല്‍ മൂന്നു മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങുക സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവിടങ്ങളിലായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

ഉറുഗ്വായില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷിക ആഘോഷം പ്രമാണിച്ചാണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്. 2026 ലെ ലോക കപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *