2030ന് മുമ്ബ് 10 ലക്ഷം സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യം സൗദി അറേബ്യ കൈവരിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി.
അഹ്മദ് അല്‍റാജിഹി പറഞ്ഞു. അന്താരാഷ്‌ട്ര വളൻറിയർ ദിനാചരണ ചടങ്ങില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഈ എണ്ണം ‘വിഷൻ 2030’െൻറ ലക്ഷ്യമാണ്.
രാജ്യത്ത് സന്നദ്ധസേവനം നടത്തിയ അവസരങ്ങളുടെ എണ്ണം 2,85,000 ആയി. ആഗോളതലത്തില്‍ അഞ്ച് ശതമാനവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ സൗദിയിലെ പ്രഫഷനല്‍ സന്നദ്ധ സേവന സൂചികയില്‍ 11 ശതമാനം എന്ന നിരക്ക് കൈവരിച്ചു. സന്നദ്ധപ്രവർത്തനത്തിനായി ദേശീയ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റർ ചെയ്ത വളൻറിയർമാരുടെ എണ്ണം 21 ലക്ഷമായി.
പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള 6,000ലധികം സർക്കാർ, സർക്കാരിതര സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. സുസ്ഥിര വികസന പ്രക്രിയയിലെ ഒരു പ്രധാന സ്തംഭമായി സന്നദ്ധപ്രവർത്തനത്തെ വീക്ഷിക്കുന്ന ഭരണകൂടത്തിെൻറ പരിധിയില്ലാത്ത പിന്തുണയോടെയാണ് ഇൗ നേട്ടം കൈവരിക്കാനായതെന്നും അല്‍റാജിഹി പറഞ്ഞു. സന്നദ്ധപ്രവർത്തനങ്ങള്‍ സജീവമാക്കുന്നതിന് വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രചോദിപ്പിക്കുക, സന്നദ്ധപ്രവർത്തനത്തില്‍ സജീവമായ ആളുകള്‍ തമ്മിലുള്ള സംയോജനവും അനുഭവങ്ങളുടെ വിനിമയവും മെച്ചപ്പെടുത്തുക, സംരംഭങ്ങള്‍ ആരംഭിക്കുക എന്നിവ ലക്ഷ്യമിട്ട് സന്നദ്ധപ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് ആരംഭിക്കാനായത് പ്രധാന നേട്ടങ്ങളിലൊന്നാണെന്നും അല്‍റാജിഹി പറഞ്ഞു.