കളിപ്പാട്ട നിർമാണ മേഖലയിലെ നമ്മുടെ മുന്നേറ്റങ്ങൾ ആത്മനിർഭരതയിലേക്കുളള നമ്മുടെ പ്രയാണത്തെ ഊർജ്ജിതമാക്കുകയും പാരമ്പര്യത്തെയും സംരംഭങ്ങളേയും ജനകീയമാക്കിത്തീർക്കുകയും ചെയ്തു: പ്രധാനമന്ത്രി

കളിപ്പാട്ട നിർമാണ മേഖലയിലെ ഗവൺമെന്റിന്റെ  മുന്നേറ്റം  ആത്മനിർഭരതയിലേക്കുളള നമ്മുടെ പ്രയാണത്തെ ഊർജിതമാക്കുകയും പാരമ്പര്യത്തെയും സംരംഭങ്ങളേയും ജനകീയമാക്കിത്തീർക്കുകയും ചെയ്തതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

എക്‌സിൽ മൻ കി ബാത്ത് അപ്‌ഡേറ്റ് ഹാൻഡിലിന്റെ  ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം എഴുതി:

“#MannKiBaat എപ്പിസോഡുകളിലൊന്നിലാണ് കളിപ്പാട്ടങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലുടനീളമുള്ള കൂട്ടായ പരിശ്രമങ്ങളാൽ അത് ഊർജിതമാക്കുന്നതിനെക്കുറിച്ചും നമ്മൾ സംസാരിച്ചത്, മേഖലയിൽ ഇതിനോടകം തന്നെ  ധാരാളം കാര്യങ്ങൾ നാം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.

മേഖലയിലെ മുന്നേറ്റങ്ങൾ ആത്മനിർഭരതയ്ക്കായുള്ള ഞങ്ങളുടെ അന്വേഷണത്തെ ഊർജ്ജിതപ്പെടുത്തുകയും പാരമ്പര്യത്തെയും  സംരംഭങ്ങളെയും ജനകീയമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *