ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തീകരിച്ചു.

16-01-2-25, വ്യാഴാഴ്ച, സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തീകരിച്ചു. ബഹിരാകാശത്ത് വെച്ച് രണ്ടു ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. നേട്ടം കൈവരിച്ചത് നാലാമത്തെ പരിശ്രമത്തിലാണ്. പൊതുവായ ദൗത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒന്നിലധികം റോക്കറ്റ് വിക്ഷേപണങ്ങൾ ആവശ്യമായി വരുമ്പോൾ ഇൻ-സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ അത്യാവശ്യമാണ്. ഈ ദൗത്യത്തിലൂടെ, ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്.

സ്പേസ് ഡോക്കിംഗ് ആദ്യമായി വികസിപ്പിച്ചെടുത്തത് 1966-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയിരുന്നു. ജെമിനി 8 എന്ന ഉപഗ്രഹം അജീന ടാർഗറ്റ് വെഹിക്കിളുമായി ചേർത്താണ് ദൗത്യം പൂർത്തീകരിച്ചത്. ഈ രംഗത്തെ രണ്ടാമത്തെ രാജ്യം റഷ്യയും മൂന്നാമത്തേത് ചൈനയും ആണ്.

ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും കൂട്ടിച്ചേർക്കുന്ന ദൗത്യമാണ് സ്പേസ് ഡോക്കിംഗ്. 66 ദിവസം നീണ്ടു നിന്നതായിരുന്നു ഈ ദൗത്യം. 2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ഭവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപനത്തറയിൽ നിന്ന് ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി 2 സ്പേസ് ഡെസ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരം ഉള്ള ചേസർ SDX0, ടാർഗറ്റ് SDX02 എന്നിവയാണ് ചരിത്ര ദൗത്യത്തിനായി വിക്ഷേപണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *