CPPR ന്റെ ആഭിമുഖ്യത്തിൽ, വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒരു ട്രാക്ക് 1.5 ഡിപ്ലോമസി ഡയലോഗ് ‘ഇന്ത്യയുടെ ലുക്ക് വെസ്റ്റ് നയത്തിന്റെ പ്രാവർത്തികത: ജനങ്ങൾ, സമൃദ്ധി, പുരോഗതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്.
ഇത് ഇന്ത്യയും ഗൾഫ് കോപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു.
കൊച്ചി: കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തിങ്ക് ടാങ്ക്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR) വിദേശകാര്യ മന്ത്രാലയത്തോട് (MEA) സഹകരിച്ച് സംഘടിപ്പിക്കുന്ന ‘കൊച്ചി ഡയലോഗ് 2025’ ൻ്റെ ആദ്യ പതിപ്പ്, 2025 ജനുവരി 16-17 തീയതികളിൽ കൊച്ചിയിൽ നടക്കുന്നു.
ഗൾഫ് കോപ്പറേഷൻ കൗൺസിലിൻ്റെ (GCC) സെക്രട്ടറി ജനറൽ
ഹിസ് എക്സലൻസി ജാസിം മുഹമ്മദ് അൽ ബുദൈവി ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന കൊച്ചി ഡയലോഗ് 2025-ൽ പ്രത്യേക പ്രഭാഷണം നടത്തും.
‘ഇന്ത്യയുടെ ലൂക്ക് വെസ്റ്റ് നയത്തിൻ്റെ പ്രാവർത്തികത: ജനങ്ങൾ, സമൃദ്ധി, പുരോഗതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന കൊച്ചി ഡയലോഗ് 2025, ഇന്ത്യയിൽ നിന്നും GCC രാജ്യങ്ങളിൽ നിന്നുമുള്ള നയനിർമ്മാതാക്കളെയും, നയതന്ത്രജ്ഞരെയും, വ്യവസായ പ്രമുഖരേയും വിദഗ്‌ധരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും അർത്ഥപൂർണ്ണമായ ചർച്ചകൾക്കും പ്രായോഗികമായ കർമ്മപദ്ധതികൾക്കും വേദിയാവുകയും ചെയ്യുന്നു.
പ്രധാന വിഷയങ്ങൾ
ഇന്ത്യ-GCC ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൊച്ചി ഡയലോഗ് 2025 അഞ്ച് പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തും:
വാണിജ്യം, സാമ്പത്തികം, നിക്ഷേപങ്ങൾ: ഉഭയകക്ഷി ട്രേഡ് വർദ്ധിപ്പിക്കുന്നതിനും, ബിസിനസ്സ്
സംരംഭങ്ങൾ നടത്താനുള്ള മാർഗം സാധൂകരിക്കുന്നതിനും, വിവിധ മേഖലകളിലെ നിക്ഷേപങ്ങൾ മെച്ചപ്പെടുത്താനുമുള്ള സാധ്യതകൾ പരിശോധിക്കുക.
മാരിടൈം സ്ട്രാറ്റേജിക് പങ്കാളിത്തങ്ങൾ: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) സമുദ്രസുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും, തന്ത്രപരമായ മുൻഗണനകൾ പരിശോധിക്കുന്നതിനും.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ: വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം എന്നീ
മേഖലകളിൽ എഐ, സൈബർ സുരക്ഷ, സ്മാർട്ട് സിറ്റി വികസനം തുടങ്ങിയവയുടെ സഹകരണങ്ങൾ ഉയർത്തുന്നതിനും.
പ്രവാസി ബന്ധം: സാമ്പത്തിക വളർച്ചയിലേയ്ക്കും സാംസ്കാരിക ഡിപ്ലോമസിയിലേയ്ക്കും ഉള്ള ഇന്ത്യയുടെ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ അംഗീകരിക്കുന്നതും, അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ നൽകുന്നതും.
ഊർജ്ജ സഹകരണവും നവീകരണവും: ഗ്രീൻ ഹൈഡ്രജനും സുസ്ഥിരതമായ പരിഹാരങ്ങൾക്കും പ്രാധാന്യം കൊടുത്ത് പരമ്പരാഗതവും നവീനവുമായ ഊർജ്ജ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിലും.
പരിപാടിയിൽ പങ്കെടുക്കും എന്ന് സ്ഥിരീകരിച്ച പ്രഭാഷകർ,
വൈസ് അഡ്മിറൽ ജി. അശോക് കുമാർ (നാഷണൽ മാരിടൈം സെക്യൂരിറ്റി കോഓർഡിനേറ്റർ)
അംബാസഡർ ടി, പി. ശ്രീനിവാസൻ (യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, വിയന്ന)
അംബാസഡർ വേണു രാജമണി (നെതർലാൻഡ്സിലെ ഇന്ത്യയുടെ മുൻ അംബാസഡർ)
അംബാസഡർ ടി. പി. സിതാറാം (യുഎഇയിലെ ഇന്ത്യയുടെ മുൻ അംബാസഡർ)
ഇഷ ശ്രീവാസ്തവ (ഛായിന്റ് സെക്രട്ടറി (IC & VIG), പെട്രോളിയം & നാചുറൽ ഗ്യാസ് മന്ത്രാലയം)
രഘുറാം എസ് (ജോയിന്റ് സെക്രട്ടറി, വിദേശകാര്യ മന്ത്രലയം ഇന്ത
ഡോ. ഡി. ധനുരാജ് (സ്ഥാപകൻ – ചെയർമാൻ, സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്)
ഡോ. സുരേഷ് കുമാർ എം (ജോയിന്റ്റ് സെക്രട്ടറി (വെസ്റ്റ് ഏഷ്യ & നോർത്ത് ആഫ്രിക്ക ഡിവിഷൻ), വിദേശകാര്യ മന്ത്രാലയം, ഇന്ത്യ)
അഡ്മിറൽ സുനിൽ ലംബ (ഇന്ത്യൻ നേവിയുടെ മുൻ ചീഫ് ഓഫ് നാവൽ സ്റ്റാഫ്)
വൈസ് അഡ്മിറൽ എം. പി. മുരളീധരൻ (മുൻ ഡയറക്ടർ ജനറൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്)
ഡോ. എബ്‌റ്റസാം അൽ-കെറ്റ്ബി (സ്ഥാപക പ്രസിഡൻ്റ്, എമിറേറ്റ്സ് പോളിസി സെൻ്റർ (EPC))
അഹ്ലം യൂസഫ് ജനാഹി (പ്രസിഡൻ്റ്, ബഹ്റൈൻ ബിസിനസ്സ്വുമൻസ് സൊസൈറ്റി)
സഹ്റാ താഹിർ (കോ-ഫൗണ്ടർ & എംഡി, ഫിൻമാർക്ക് കരണിക്കേഷൻസ്, ബഹ്റൈൻ)
H.E. Eng അഹമ്മദ് മുഹമ്മദ് അൽകാബി (അസി. അണ്ടർസെക്രട്ടറി, ഇലക്ട്രിസിറ്റി, വാട്ടർ & ഫ്യൂച്ചർ എനർജി, എനർജി & ഇൻഫ്രാസ്ട്രക്‌ചർ മന്ത്രാലയം, യുഎമ്മ)
ഫ്രാൻസിസ് ജോസഫ് (എക്സിക്യൂട്ടീവ് ഡയറക്ടർ, GEMS എഡ്യൂക്കേഷൻ, ഇന്ത്യ മേഖri)
താഹാ മുഹമ്മദ് അബ്ദുൽ കരീം (പ്രസിഡൻ്റ്, IBPC ഖത്തർ; സെക്രട്ടറി, ഹാർവാർഡ് ബിസിനസ്സ് സ്കൂൾ ക്ലബ് ഓഫ് GCC)
അതുൽ പുരി (കോ-ഫൗണ്ടർ & മാനേജിംഗ് പാർട്‌ണർ, SW ഇന്ത്യ, കോ-ചെയർമാൻ, നാഷണൽ കൗൺസിൽ ഓഫ് ഇൻ്റർനാഷണൽ ടാക്സ്, ASSOCHAM, ഇന്ത്യ)
ജെയിംസ് മാത്യു (സിഇഒ & മാനേജിംഗ് പാർട്‌ണർ, UHY മെയിംസ്, ദുബായ്, യുഎഇ)
ഡോ. ഹഫീസ് റഹ്മാൻ (ചെയർമാൻ, സൺറൈസ് ഹോസ്പിറ്റൽസ്, കൊച്ചി. ഇന്ത്യ
ഡോ. നൈജൽ കുര്യാക്കോസ് മാത്യു (ചെയർമാൻ ഓഫ് ഓവർസീസ് അഫയേഴ്‌സ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)
ഡോ. ഡി. രാമനാഥൻ (സ്ഥാപകൻ, മാനേജിംഗ് ഡയറക്ടർ & ചീഫ് ഫിസിഷ്യൻ, സീതാരാം ആയുർവേദ; ജനറൽ സെക്രട്ടറി, AMMOI)
ഡോ. രഞ്ജിത് മെഹ്‌ത (സിഇഒ & സെക്രട്ടറി ജനറൽ, PHD ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രി, ഇന്ത്യ)
ഡോ. അഷ്റഫ് മുഹമ്മദ് കേഷ്ക് (ഡയറക്ടർ, സ്ട്രാറ്റജിക് & ഇൻ്റർനാഷണൽ സ്റ്റഡീസ് പ്രോഗ്രാം, ഡേരസാത്, ബഹ്റൈൻ)
നന്തി വർധൻ മെഹ്ത (CFO & IC അംഗം, KAAF ഇൻവെസ്റ്റ്മെൻ്റ്സ് LLC, ദുബായ്, ജഎമ്മ).
ഡോ. സിദ്ദീഖ് അഹമ്മദ് (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, Eram Holdings; സഹ-ചെയർ, FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ)
വൈസ് അഡ്മിറൽ വി. ശ്രീനിവാസ് (ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, സൗത്ത് നേവൽ കമാൻഡ്, കൊച്ചി)
അജയ് തമ്പി (ചെയർമാൻ, Navio Shipping Pvt Ltd, മുംബൈ)
ആദിത്യ ധനുക (ചെയർപേഴ്‌സൺ, ICAI കുവൈത്ത് ചാപ്റ്റർ)
അജിത്ത് കൊലശ്ശേരി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, NORKA Roots, കോളം)
ഷിഹാബ് കൊട്ടുകാട് (2014-ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ്)
നിസ്സി സോളമൻ (Hon. ട്രസ്റ്റി (റിസർച്ചും പ്രോഗ്രാമുകളും), CPPR)
ആഗോളവും പ്രാദേശികവുമായുള്ള അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കൊച്ചി ഡയലോഗ് 2025, ഗൾഫ് സഹകരണ കൗൺസിൽ (GCC) മേഖലയിൽ ഇന്ത്യയുടെ നയതന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായകമായ പങ്കാളിത്തങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ആമുഖമാകുമെന്ന് വാശാനം ചെയ്യുന്നു.