ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോല്‍വി. വോള്‍വസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയത്.
മത്സരത്തില്‍ റെഡ് ഡെവിള്‍സിന്റെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആണ് ബ്രൂണോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് പുറത്തായത്. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുന്നത്.
ടോട്ടൻഹാം ഹോട്സ്പർ, എഫ്സി പോർട്ടോ എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരത്തിലാണ് ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. ഇതോടെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നെമാഞ്ച വിഡിക്കിനുശേഷം ഒരു സീസണില്‍ മൂന്നു തവണ ചുവപ്പ് കാർഡ് കണ്ട് പുറത്താവുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായും ബ്രൂണോ ഫെർണാണ്ടസ് മാറി. 2008-09 സീസണിലാണ് നെമാഞ്ച വിഡിക് മൂന്ന് തവണ റെഡ് കാർഡ് കണ്ടുകൊണ്ട് പുറത്തായത്.
മത്സരത്തില്‍ മാത്യൂസ് കുൻഹ(58), ഹ്വാങ് ഹീ ചാൻ(90+9) എന്നിവരാണ് വോള്‍വസിന് വേണ്ടി ഗോളുകള്‍ സ്കോർ ചെയ്തത്. നിലവില്‍ 18 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും നാല് സമനിലയും എട്ട് തോല്‍വിയും അടക്കം 22 പോയിന്റുമായി പതിനാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇത്ര മത്സരങ്ങളില്‍ നിന്നുമായി നാല് വിജയവും മൂന്നു സമനിലയും 11 തോല്‍വിയുമായി പതിനേഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്