കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 7.74 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന മൂന്ന് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
തായ് എയര്‍ഏഷ്യ വിമാനത്തില്‍ തായ്ലാന്‍ഡില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഹൈബ്രിഡ് കഞ്ചാവ് ബാഗേജില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് 15 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.