അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ

ഭുവനേശ്വര്‍: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പ്രതിമാസം 20,000 പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാൻ ഒഡിഷ സർക്കാർ തീരുമാനം.പെന്‍ഷനു പുറമേ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

അന്ന് ആയിരക്കണക്കിനു പ്രതിപക്ഷനേതാക്കളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്

അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്കു പെൻഷൻ നല്‍കുമെന്ന് കഴിഞ്ഞ രണ്ടിനു മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞിരുന്നു. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച്‌ 21 വരെ നീണ്ട അടിയന്തരാവസ്ഥയില്‍ രാജ്യത്ത് ആയിരക്കണക്കിനു പ്രതിപക്ഷനേതാക്കളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *