ബ്രിട്ടണ് അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നല്‍കുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. 650 അംഗ പാര്‍ലമെന്റില്‍ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരിക്കുകയാണ്.