പെട്രോൾ പമ്പ് സമരത്തിനിടയിൽ ആശ്വാസവുമായി കെഎസ്ആർടിസി. യാത്ര ഫ്യൂവൽസ് സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.

തൃശ്ശൂർ : ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് 13- 01- 2025, തിങ്കളാഴ്ച, ഉച്ചയ്ക്ക് 2 മണി വരെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന് ആശ്വാസവുമായാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്. കെഎസ്ആർടിസിയുടെ എല്ലാ യാത്ര ഫ്യൂവൽസ് പമ്പുകളും സാധാരണ നിലയിൽ തുറന്നു പ്രവർത്തിക്കും.

കെഎസ്ആർടിസിക്ക് നിലവിൽ തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, കിളിമാനൂർ, ഗുരുവായൂർ, ചടയമംഗലം, മാവേലിക്കര, തൃശ്ശൂർ, ചേർത്തല, കോഴിക്കോട്, മൂന്നാർ, മൂവാറ്റുപുഴ, ചാലക്കുടി, നോർത്ത് പറവൂർ, പൊൻകുന്നം, പെരുമ്പാവൂർ എന്നിവിടങ്ങളിലായി 15 യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകളാണ് ഉള്ളത്.

കോഴിക്കോട് മേഖലയിലെ എച്ച്പിസിഎൽ പമ്പുകളോടുള്ള ടാങ്കർ ലോറി തൊഴിലാളികളുടെ മോശം പെരുമാറ്റം അവസാനിപ്പിക്കുക, വ്യാജ ഇന്ധന വിതരണത്തിൽ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പെട്രോൾ പമ്പ് അടച്ചിടൽ സമരത്തിന് ആഹ്വാനം ചെയ്തത്.

ശബരിമല തീർത്ഥാടനം കണക്കിലെടുത്ത് കോന്നി, കോഴഞ്ചേരി, അടൂർ, റാന്നി താലൂക്കുകൾക്ക് പുറമെ ചെങ്ങന്നൂർ നഗരസഭയെയും സമരത്തിൽ നിന്ന് ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *