തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്‍ ഫെബ്രുവരി 13ന് നിയമസഭയില്‍ അവതരിപ്പിക്കും.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയിരുന്നു.ഈ സമ്മേളന കാലയളവില്‍ തന്നെ സ്വകാര്യ സർവകലാശാല ബില്‍ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. അതേസമയം ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഭരണപരമായ കാര്യങ്ങളില്‍ സർക്കാരിന് അധികാരം ഉണ്ടാകും.
കേരളത്തില്‍ വിദേശ, സ്വകാര്യ സർവകലാശാലകള്‍ ആകാമെന്ന നിലപാട് സിപിഎമ്മിന്‍റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുകയും ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തില്‍ സ്വകാര്യ സർവകലാശാലകള്‍ അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ സർക്കാരിന് അധികാരം ഉണ്ടാകും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തിയാല്‍ നോട്ടീസ് നല്‍കി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഉണ്ടാകും.
മള്‍ട്ടി ഡിസിപ്ലിനറി കോഴ്സുകള്‍ തന്നെ തുടങ്ങാനാണ് തീരുമാനം
സ്വകാര്യ സർവകലാശാലയില്‍ സംവരണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാർഥികള്‍ക്ക് 40% സംവരണം അനുവദിക്കണം. ഇതില്‍ പിന്നാക്ക സംവരണവും ഉള്‍പ്പെടും. സർവകലാശാലകള്‍ അനുവദിക്കുന്ന വകുപ്പിലെ സെക്രട്ടറിമാർ അതാത് സ്വകാര്യ സർവകലാശാല ഭരണ സമിതിയില്‍ അംഗങ്ങളാകും. സ്വകാര്യ സർവകലാശാലയില്‍ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. മള്‍ട്ടി ഡിസിപ്ലിനറി കോഴ്സുകള്‍ തന്നെ തുടങ്ങാനാണ് തീരുമാനം