നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാൻ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടാലും നെല്‍വയല്‍ തണ്ണീർത്തട പരിധിയില്‍ പെട്ടാലും ഗ്രാമപഞ്ചായത്തില്‍ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും സ്ഥലത്ത് വീട് വെക്കാൻ പഞ്ചായത്ത്, നഗരസഭ അനുമതി നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

അഞ്ച് സെന്റ് ഭൂമിയില്‍ 40 ചതുരശ്ര മീറ്റർ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് തരം മാറ്റം ആവശ്യമില്ല.

നെല്‍വയല്‍ തണ്ണീർത്തട നിയമം നിലവില്‍ വന്ന 2008 ല്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരുന്നതുമായ നെല്‍വയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീടുവെയ്ക്കാനുളള സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ അനുമതി നല്‍കുക. നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 തണ്ണീർത്തട നെല്‍വയല്‍ നിയമത്തിലെ വ്യവസ്ഥയില്‍ സർക്കാർ 2018 ല്‍ ഭേദഗതി കൊണ്ടുവന്നതായും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അഞ്ച് സെന്റ് ഭൂമിയില്‍ 40 ചതുരശ്ര മീറ്റർ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് തരം മാറ്റം ആവശ്യമില്ല. കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടത് അല്ലെന്ന് സാക്ഷ്യപത്രം നല്‍കിയാല്‍ മതിയാകും.

തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ല

ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോള്‍ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്ന് തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ലൈഫ് ഗുണഭോക്താക്കളടക്കം നിരവധി പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *