തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ വഞ്ചികുളം പ്രദേശത്തുനിന്നും 114.69 ഗ്രാം എം ഡി എം എയുമായി കൊല്ലം പത്തനാപുരത്തിനടുത്ത മാങ്കോട്ട സ്വദേശിയായ റോഡരുകിൽ പുത്തൻവീട്ടിൽ ഷഹന ഷാജഹാൻ (26), ആലുവ തൈക്കോട്ടുകര സ്വദേശിയായ പുത്തോളിപറമ്പിൽ വീട്ടിൽ ആഷിക് (28) ചാലക്കുടി വൻതല പാളയംപറമ്പ് സ്വദേശിയായ കാരാനിപുറത്ത് വീട്ടിൽ ഹരിത (25) എന്നിവരെയാണ് ഡാൻസാഫ് ലഹരിവിരുദ്ധ സ്ക്വാഡിൻെറ സഹായത്തോടെ വെസ്റ്റ് പോലീസ് പിടികൂടിയത്.
27.08.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വെസ്റ്റ് ഇൻസ്പെക്ടർ അബ്ദുൾറഹ്മാന് ബാംഗ്ളൂരിൽ നിന്നും വരുന്ന ട്രെയിനിൽ വരുന്ന മൂന്നുപേർ വില്പനക്കായി എം ഡി എം എ കൊണ്ടുവരുന്നു എന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഡാൻസാഫ് സ്ക്വാഡും വെസ്റ്റ് പോലീസും നടത്തിയ പരിശോധനയിലാണ് രാസലഹരിയും പ്രതികളേയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.


