ആദ്യ ദിനം വിമർശനങ്ങള്‍ കേട്ടതോടെ പുഷ്പ 2 വിന്റെ കാര്യം തീരുമാനമായെന്ന് കരുതിയവർക്ക് തെറ്റി. അല്ലു അർജുൻ-സുകുമാർ ലകൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുഷ്പ 2 റിലീസ് ആയി 11 ദിവസം പിന്നിട്ടപ്പോള്‍ 1300 കോടിയാണ് ലോകമെങ്ങുമുള്ള തിയേറ്ററില്‍ നിന്നും നേടിയത്.
ആഗോളകളക്ഷൻ ഏറ്റവും വേഗത്തില്‍ മറികടക്കുന്ന ഇന്ത്യൻ സിനിമയെന്ന റെക്കോഡും ചിത്രം സ്വന്തമാക്കി. ഇതിന് മുൻപ് ബാഹുബലി 2 ആയിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 11 ദിവസം കൊണ്ടാണ് ചിത്രം ആയിരം കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടത്.
എന്നാല്‍ വെറും ആറുദിവസം കൊണ്ടാണ് ‘പുഷ്പ 2: ദി റൂള്‍’ ആയിരം കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇന്നലെ മാത്രം ചിത്രം 75 കോടിയാണ് നേടിയത്. ഇന്ത്യയില്‍ മൊത്തം 900.5 കോടി നേടിയപ്പോള്‍ ഹിന്ദിയില്‍ നിന്ന് മാത്രമായി 553 കോടിയാണ് പുഷ്പ സ്വന്തമാക്കിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. എസ്‌എസ് രാജമൗലിയുടെ RRR (1,230 കോടി ഗ്രോസ്), യാഷിൻ്റെ KGF: ചാപ്റ്റർ 2 (1,215 കോടി ഗ്രോസ്) എന്നിവയെ മറികടന്നു.
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തില്‍ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസില്‍ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാം വരവ് സിനിമാലോകം ആഘോഷമാക്കിയിരിക്കുകയാണ്.