സിനിമാപ്രേമികളെ ഒന്നാകെ അമ്ബരപ്പിച്ചുകൊണ്ട് കുതിക്കുകയാണ് അല്ലു അർജുന്റെ പുഷ്പ 2. ഇപ്പോള്‍ ആയിരം കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം.
ആഗോള തലത്തില്‍ നിന്ന് ഇതിനോടകം 1002 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ ആയിരം കോടി നേടുന്ന ഇന്ത്യൻ ചിത്രമായിരിക്കുകയാണ് പുഷ്പ 2 ദി റൂള്‍.
റിലീസ് ചെയ്ത് ആറാം ദിവസമാണ് ചിത്രത്തിന്റെ നേട്ടം. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ദംഗല്‍, ബാഹുബലി 2 ദി കണ്‍ക്ലൂഷൻ, ആർ ആർആർ, കെ ജി എഫ്, കല്‍ക്കി, പഠാൻ, ജവാൻ എന്നിവയാണ് ആയിരം കോടിയില്‍ ഇടം നേടിയ മറ്റ് സിനിമകള്‍. 2000 കോടിയിലേക്ക് ചിത്രം എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ലോകമെമ്ബാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.