1000 കിലോയുള്ള പോത്ത് ചായക്കടത്തൊഴിലാളിക്ക് ലഭിച്ചത് വെറും 300 രൂപയ്ക്ക്

തഴവ: ഓട്ടോറിക്ഷാ തൊഴിലാളി വളർത്തിയ ആയിരം കിലോയുള്ള പോത്തിനെ ചായക്കടത്തൊഴിലാളി വെറും മുന്നൂറ് രൂപയ്ക്ക് സ്വന്തമാക്കി.

ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കി ഓച്ചിറ ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സിദ്ധിക്ക് മൂന്നര വർഷം മുൻപ് 400 കിലോഗ്രാം തൂക്കമുള്ള പോത്തിനെ അൻപതിനായിരം രൂപയ്ക്ക് വാങ്ങി വളർത്തി 1000 കിലോഗ്രാം ഭാരമാക്കിയ ശേഷം പോത്തിനെ സ്വന്തമാക്കുവാൻ 300 രൂപ വിലയുള്ള കൂപ്പൺ വിൽക്കുകയെന്ന വ്യത്യസ്ഥ നിലപാട് സ്വീകരിക്കുകയായിരുന്നു.

നറുക്കെടുപ്പിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനത്തിലധികം നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായമായി നൽകുവാൻ തീരുമാനിച്ചതോടെ പോത്തു കഥ ഓച്ചിറയിലെ വലിയ വിശേഷമായി ചായക്കട തൊഴിലാളി നുജ്യമുദ്ദീനാണ് നറുക്ക് വീണത്. സി.ആർ.മഹേഷ് എം.എൽ.എ ഉത്സവ ഭരിതമായ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ഗ്രാമപഞ്ചായത്ത് അംഗം അജ്മൽ, അയ്യാണിക്കൽ മജീദ് മെഹർഖാൻ ചേന്നല്ലൂർ ബിജു മുഹമ്മദ്, ജുനൈദ്, ബി.എസ് .ഐഷാ സലാം വിനോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *