ബോക്സോഫീസ്‍ കളക്ഷൻ വാരിക്കൂട്ടി ടൊവിനോ നായകനായ ചിത്രം അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്ബോള്‍ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.
സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രം 250 സ്ക്രീനുകളില്‍ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. പൂർണമായും ത്രീഡിയിലാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ അമ്ബത് കോടി സ്വന്തമാക്കാനും സിനിമയ്‌ക്ക് സാധിച്ചു.
ജിതിൻ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് ടൊവിനോ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേഠ്, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറില്‍ സക്കറിയ തോമസും ചേർന്നാണ് നിർമിച്ചത്.