100 കോടിയുടെ ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സിബി-സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്കര്‍.കഴിഞ്ഞയാഴ്ച വിജയഭാസ്കറിന്റെ വീടുകള്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ സി.ബി.സി.ഐ.ഡി. പരിശോധന നടത്തിയിരുന്നു . ദിണ്ടിഗല്‍,നാമക്കല്‍,സേലം എന്നിവിടങ്ങളിലെ പരിശോധനയില്‍ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു.കരൂരിന് സമീപം വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രകാശിന്റെ പരാതിയിലെടുത്ത കേസ് വിശദഅന്വേഷണത്തിനായി സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു.The post 100 കോടിയുടെ ഭൂമി തട്ടിപ്പ് !തമിഴ്നാട് മുൻ ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്കർ കേരളത്തില്‍ അറസ്റ്റില്‍