10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം തടവും പിഴയും

10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം തടവും പിഴയും

10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ ഒരുമനയൂർ മൂത്തമാവ് മാങ്ങാടി വീട്ടിൽ സജീവൻ (56)
നെ യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി
130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.

2023 ഏപ്രിലിലാണ് കേസിനു ആസ്പതമായ സംഭവം നടന്നത് പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെ ഗൗരവകരമായി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പീഡനത്തിന് മാസങ്ങൾക്കു ശേഷം ഇക്കാര്യം കുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു

തുടർന്ന് വീട്ടുകാർ ചാവക്കാട് സ്റ്റേഷനിൽ അറിയിക്കുകയും ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. സെസിൽ ക്രിസ്റ്റ്യൻ രാജ് FIR രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടതുകയും ചെയ്തു

ഇൻസ്പെക്ടർ വിവിൻ കെ വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ ബഹു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതുകൂടാതെ പ്രതിക്കെതിരെ വേറെ രണ്ടു പോക്സോ കേസുകളും സ്റ്റേഷനിൽ നിലവിലുണ്ട്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു

Leave a Reply

Your email address will not be published. Required fields are marked *